പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് ഫാക്ട് ചെക്കിംഗിന് അധികാരം നല്‍കിയുള്ള ഐടി നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധമാണ്. അതു കൊണ്ട് ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് എതിരെ തെറ്റിധാരണാ ജനകമായ വാര്‍ത്തയോ, തെറ്റായ വാര്‍ത്തകളോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയില്‍ വരുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കാം. ആ വാര്‍ത്തകള്‍ മാറ്റാന്‍ പിഐബിയ്ക്ക് ആവശ്യപ്പെടാം എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
പിഐബി നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ പോസ്റ്റുചെയ്യുന്ന ഏതെങ്കിലും നിയമവിരുദ്ധമോ തെറ്റായതോ ആയ ഉള്ളടക്കത്തിനെതിരെ അവര്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുന്ന സേഫ് ഹാര്‍ബര്‍ ഇമ്യൂണിറ്റി നഷ്ടമാകും . ഇത് ഉപഭോക്താക്കളെ നേരിട്ട് സെന്‍സര്‍ഷിപ്പ് ചെയ്യുന്നതിന് തുല്യമാണ് എന്നും സിപിഐഎം പിബി വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here