നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്; എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകീട്ട് ആറുമണിയ്ക്ക് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

ALSO READ: സെക്കന്റുകള്‍കൊണ്ട് വെള്ളം കയറി മുങ്ങിപ്പോകുന്ന കര, ഞൊടിയിടയില്‍ അവിടെയാകെ വെള്ളത്തിനടിയിലായി; വീഡിയോ വൈറല്‍

പിവി അന്‍വര്‍ എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. ആയിരങ്ങളാണ് യോഗത്തിനെത്തുക. ഒരു മാസത്തോളമായി എംഎല്‍എ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. നിലമ്പൂരിലെ സിപിഐഎം പ്രവര്‍ത്തകരോടും ജനങ്ങളോടും എംഎല്‍എ കാണിച്ച രാഷ്ട്രീയ വഞ്ചന തുറന്നു കാണിയ്ക്കാനാണ് വിശദീകരണ യോഗം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, ടി കെ ഹംസ, കെ ടി ജലീല്‍, നാസ കൊളായി തുടങ്ങിയവര്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News