നിലമ്പൂരിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഒക്ടോബർ ഏഴിന് നടക്കും

cpim

നിലമ്പൂരിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഏഴിന് വൈകുന്നേരം ചന്തക്കുന്നിൽ നടക്കും. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. നിലമ്പൂരിലെ ജനങ്ങളെ പി വി അൻവർ വഞ്ചിച്ചെന്നും ആരോപങ്ങൾ വസ്തുതാ വിരുദ്ധമെന്നും നിലമ്പൂരിലെ സിപിഐഎം നേതാക്കൾ.

Also read:തലപുകഞ്ഞ നിമിഷങ്ങളിൽ ഊർജപ്രവാഹമേകാൻ ഒരു കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ.? അന്താരാഷ്ട്ര കോഫി ദിനത്തിൽ, ഇതാ കുറച്ച് പരിഷ്കാരികളായ കാപ്പികൾ

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. രണ്ടാം തവണ മത്സരിപ്പിക്കുമ്പോൾ നേതാക്കൾ പ്രചരണത്തിനെത്തിയില്ലന്നെ ആരോപണവും തെറ്റാണ്. എൽഡിഎഫ് കൺവീനറായിരുന്ന എ വിജയരാഘവൻ നിലമ്പൂരിൽ കൺവെൻഷനിൽ പങ്കെടുത്തിട്ടുണ്ട്. പാർട്ടി പ്രവർത്തകർ അഹോരാത്രം അധ്വാനിച്ചാണ് ജയിപ്പിച്ചതെന്ന് നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു.

Also read:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കം; വൻ പ്രക്ഷോഭം സംഘടിപ്പിക്കും’: സിപിഐഎം കേന്ദ്ര കമ്മിറ്റി

ക്രിസ്ത്യൻ മാനേജുമെൻ്റ് സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നത് പാർട്ടി തടഞ്ഞെന്ന ആക്ഷേവും തെറ്റാണ്. സഹായം നൽകിയതിൻ്റെ വിവരങ്ങളും നേതാക്കൾ പുറത്തുവിട്ടു. രാഷ്ട്രീയ വിശദീകരണയോകത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ടി കെ ഹംസ, പി കെ സൈനബ, നാസർ കൊളായി തുടങ്ങിയവർ സംസാരിക്കും. ജില്ലാ കമ്മിറ്റി അംഗം ജോർജ് കെ ആൻ്റണി, നിലമ്പൂർ എരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, എടക്കര എരിയാ സെക്രട്ടറി ടി രവീന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk