സിദ്ധാര്‍ത്ഥിന്റെ മരണം; കള്ളപ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ

വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കള്ള പ്രചാരണങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ച് സിപിഐഎം.തളിപ്പുഴയില്‍ നിന്ന് പൂക്കോട് ക്യാമ്പസ് പരിസരത്തേക്ക് പ്രകടനവും നടന്നു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ നടക്കുന്ന പ്രചാരാണങ്ങള്‍ക്കെതിരെയായിരുന്നു നൂറുകണക്കിന് പേര്‍ പങ്കെടുത്ത കൂട്ടായ്മ. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പ്രകടനത്തില്‍ പങ്കെടുത്തു.ക്യാമ്പസ് പരിസരത്ത് പ്രകടനം സമാപിച്ചു.

ALSO READ: പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം: മന്ത്രി വി ശിവന്‍കുട്ടി

തുടര്‍ന്ന് നടന്ന കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു .രാഷ്ട്രീയ പശ്ചാത്തലമില്ലാത്തതും ന്യായീകരിക്കാനാവാത്തതുമായ സംഭവത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തിയാല്‍ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി സിദ്ധിഖ് എംഎല്‍എ കോളേജ് മാനേജ്മന്റ് ബോര്‍ഡ് അംഗമാണ്. എന്നാല്‍ അക്രമസമരങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികളേയും സ്ഥാപനത്തെയും ചില മാധ്യമങ്ങളുമായി കൂടിച്ചേര്‍ന്ന് ആക്ഷേപിക്കുകയാണ് ഇദ്ദേഹമെന്നും ഗഗാറിന്‍ പറഞ്ഞു.

ALSO READ: കാട്ടാന ആക്രമണം; ഇന്ദിരയുടെ കുടുംബത്തിന് ധനസഹായം കൈമാറി

രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് പലകാര്യങ്ങള്‍ക്കും മറുപടി പറയേണ്ടിവരുമെന്ന് ജില്ലാ സെകട്ടറിയറ്റ് അംഗം എ എന്‍ പ്രഭാകരന്‍ പറഞ്ഞു. പ്രതികളിലൊരാള്‍ ഒളിവില്‍ താമസിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ്. ഒരാളുടെ രക്ഷിതാവ് ബത്തേരിയിലെ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം പറഞ്ഞു.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജോബിസണ്‍ ജെയിംസ്,യൂസഫ് ചെമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration