കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിന്‍റെ താക്കീത്, സിപിഐഎം പ്രതിഷേധം ഇന്നുമുതല്‍

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ 11 മുതൽ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധം കേരളത്തിന്‍റെ താക്കീതായിമാറും. എല്ലാവർഷവും രണ്ടുകോടി തൊഴിൽ എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്‍റെ കാലത്ത്‌ രാജ്യത്ത്‌ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌. തൊഴിലില്ലായ്‌മ നിരക്ക്‌ 7.14 ശതമാനത്തിൽനിന്ന്‌ 7.45 ആയി.

കേന്ദ്ര പൊതുമേഖലയിൽ നാല്‌ ലക്ഷം ഒഴിവുണ്ടായിട്ടും നിയമനമില്ല. ലോകവിശപ്പ്‌ സൂചികയിൽ 121 രാജ്യങ്ങളിൽ 107 –-ാം സ്ഥാനത്താണ്‌ ഇന്ത്യ. വിലക്കയറ്റം ഇന്ത്യൻ ഗ്രാമീണ മേഖലയിൽ 39 ശതമാനമായി ഉയർന്നു. കാർഷിക സബ്‌സിഡി ഇല്ലാതാക്കുകയും പൊതുവിതരണ സമ്പ്രദായം ദുർബലപ്പെടുത്തുകയും ചെയ്‌തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. അടിക്കടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിനാൽ വിലക്കയറ്റം കുതിച്ചുയരുന്നു. ഭക്ഷ്യ സബ്‌സിഡിയിൽമാത്രം 90,000 കോടി രൂപയുടെ കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. നിത്യോപയോഗ സാധനങ്ങൾക്കുപോലും അമിത ജിഎസ്‌ടി ചുമത്തുന്നു.

ALSO READ: ‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’; സംസ്ഥാന സർക്കാരിന്റെ കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

അതേസമയം, വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക്‌ ഉയരുന്ന കേരളത്തെ തകർക്കാർ ശക്തമായ സാമ്പത്തിക ഉപരോധമാണ്‌ കേന്ദ്രം ഏർപ്പെടുത്തുന്നത്‌. പത്താം ധനകമീഷൻ 3.9 ശതമാനം നികുതി വിഹിതമാണ്‌ അനുവദിച്ചിരുന്നതെങ്കിൽ നിലവിൽ 1.9 ആക്കി. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. പൊതുകടമെടുപ്പിലും 8000 കോടി വെട്ടിക്കുറച്ചു. വിഹിതം വെട്ടിക്കുറയ്‌ക്കുന്നതുമൂലം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുതന്നെ സംസ്ഥാനത്തിന്റെ ബാധ്യതയായി. സാമൂഹ്യ സുരക്ഷാപെൻഷന്റെ നാമമാത്ര വിഹിതംപോലും രണ്ട്‌ വർഷമായി കേരളത്തിന്‌ തരുന്നില്ല.

ALSO READ: സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും; ഇന്ന് ഹാജരാകാന്‍ നിര്‍ദേശം

ഈ സാഹചര്യങ്ങളിലാണ്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭമുയർത്താൻ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തത്‌. പ്രതിഷേധത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News