വയനാട്ടിൽ ദുരന്തബാധിതർക്ക് പഴകിയ കിറ്റ് വിതരണം ചെയ്തതിനു പിന്നാലെ ഭക്ഷ്യ വിഷബാധ; സംഭവത്തിൽ വൻ പ്രതിഷേധം

cpim protest

വയനാട്ടിൽ മേപ്പാടി പഞ്ചായത്ത്‌ ‌ദുരന്ത ബാധിതർക്ക്‌ നൽകിയ കാലാവധി കഴിഞ്ഞ കിറ്റിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ വൻ പ്രതിഷേധം. കുന്നമ്പറ്റ ഫ്ലാറ്റിലെ കുട്ടികൾക്കാണ്‌ കിറ്റിലെ സോയാബീൻ കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്‌. മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യ കിറ്റുകളിലുണ്ടായിരുന്നത്‌ പുഴുവരിച്ച അരിയും മറ്റ്‌ വസ്തുക്കളുമായിരുന്നു.

Also Read; മേപ്പാടിയില്‍ ജില്ലാ ഭരണകൂടം നല്‍കിയ അരിയല്ല, ഒരു പഞ്ചായത്തില്‍ മാത്രം ഇങ്ങനെയൊരു പ്രശ്നം വന്നത് അന്വേഷിക്കും: മന്ത്രി കെ രാജന്‍

യഥാ സമയം വിതരണം ചെയ്യാതെ തെരെൻഞ്ഞെടുപ്പ്‌ സമയത്തായിരുന്നു കിറ്റ്‌ വിതരണം. ഈ കിറ്റിൽ നിന്നുള്ള സാധനങ്ങൾ പാചകം ചെയ്ത്‌ കഴിച്ചവർക്കാണ്‌ ദേഹാസ്വാസ്ഥ്യമുണ്ടായത്‌. രണ്ട്‌ കുട്ടികളെ ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സക്ക്‌ ശേഷം മടങ്ങിയ കുട്ടികൾക്ക്‌ ഇന്ന് രാവിലേയും ചർദ്ദിയും മറ്റുമുണ്ടായതോടെ വീണ്ടും വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സക്കെത്തുകയായിരുന്നു.

Also Read; കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ്‌ പിന്നീടുണ്ടായത്‌. സിപിഐഎം മേപ്പാടിയിൽ റോഡുപരോധിച്ച്‌ സമരം നടത്തി. ഒരു മണിക്കൂറോളം മേപ്പാടി കൽപ്പറ്റ റോഡിൽ ഗതാഗതം സ്തംഭിച്ചു. രണ്ട്‌ തവണ പൊലീസ് പ്രവർത്തകരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കാൻ ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ പ്രതിരോധിച്ചു. പിന്നീട്‌ കൂടുതൽ പൊലീസെത്തിയാണ് മുഴുവൻ പ്രവർത്തകരേയും അറസ്റ്റ്‌ ചെയ്ത്‌ നീക്കിയത്‌. സംഭവത്തിൽ കുറ്റക്കാരായ മുഴുവനാളുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ സമരം തുടരാനാണ്‌ ‌ സിപിഐഎം തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News