വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി സിപിഐഎം

CPIM Protest

വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബി ജെ പി നേതാവിനെതിരെ പ്രതിഷേധവുമായി സി പി ഐ എം. കോർപ്പറേഷൻ മെയിന്റനൻസ് ഫണ്ട് തട്ടിയെടുക്കാൻ സമീപവാസിയുടെ പേരിൽ വ്യാജ പത്രം ചമച്ച് ഒപ്പിട്ടു കൊടുത്ത ബി ജെ പി ചവറ മണ്ഡലം പ്രസിഡന്റ് ദീപയെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടാണ് സി പി ഐ എം ശക്തികുളങ്ങര സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തിയത്.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റഗം വികെ അനിരുദ്ധൻ ധർണ ഉദ്ഘാടനം ചെയ്തത്. അഞ്ചാംലുമൂട് ഏരിയ കമ്മിറ്റി അംഗം ആർ അനിൽ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ആർ മനോജ്‌ സ്വാഗതം പറഞ്ഞു.

Also Read- കോൺഗ്രസ് ചത്ത കുതിര, വിഡി സതീശനാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്; വെള്ളാപ്പള്ളി നടേശൻ

കൊല്ലം കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ജയൻ തുടങ്ങിയവർ ധർണയിൽ സംസാരിച്ചു.

News Summary- CPI(M) has protested against the BJP leader who committed financial fraud by forging a fake document

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News