ചിന്ത ജെറോമിനെ കോൺഗ്രസ് പ്രവർത്തകർ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ചിന്താജെറോമിനെ കോൺഗ്രസ്‌ പ്രവർത്തകർ കാറിടിപ്പിച്ച്‌ പരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊല്ലത്ത് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.പ്രതിഷേധ യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉത്ഘാടനം ചെയ്തു.

Also Read: മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊല്ലം റസ്റ്റ് ഹൗസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തിന്നക്കട ബസ് ബേയിൽ സമാപിച്ചു.തുടർന്ന് ചേർന്ന പ്രതിഷേധ യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉത്ഘാടനം ചെയ്തു.പരാജയ ഭീതിയിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെതിരെ വിമർശിച്ച ചിന്താജറോമിനെ നിശബ്ദമാക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് എംഎ ബേബി പറഞ്ഞു.

Also Read: ‘കേരള സ്‌റ്റോറി’ക്കെതിരെ മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി, സിനിമ മുസ്ലിംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ

സിപഐ നേതാവ് വിജയകുമാർ കെ വരദരാദൻ എസ് സുദേവൻ കൊല്ലം മേയർ പ്രസന്നാഏണസ്റ്റ് തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News