സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ റെഡ് വോളണ്ടിയേഴ്‌സ് മാര്‍ച്ചിനെ നയിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

arya rajendran

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ റെഡ് വോളണ്ടിയേഴ്‌സ് മാര്‍ച്ചിനെ നയിച്ച്തലസ്ഥാന നഗരസഭയുടെ മേയര്‍ ആര്യ രാജേന്ദ്രന്‍. ചുവപ്പു കുപ്പായം ധരിച്ച് റെഡ് വോളണ്ടിയേഴ്‌സിനെ നയിക്കുന്നത് എന്നും അഭിമാനമെന്ന് ആര്യാ രാജേന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ആയിരങ്ങള്‍ അണിനിരന്ന റെഡ് വൊളണ്ടിയർ മാര്‍ച്ചോടെയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചത്. ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയിയെ വീണ്ടും തെരഞ്ഞെടുത്ത ജില്ലാ സമ്മേളനത്തിലൂടെ 8 പുതുമുഖങ്ങള്‍ അടക്കം 46 പേരടങ്ങുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വിഴിഞ്ഞത്തെ അക്ഷരാർഥത്തിൽ ചെങ്കടലാക്കിയ പൊതു പ്രകടനത്തിനു പിന്നാലെ വിഴിഞ്ഞം സീതാറാം യെച്ചൂരി നഗറില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ALSO READ: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു

ബിജെപിയുടെയും കോൺഗ്രസിൻ്റെയും സമകാലിക രാഷ്ട്രീയ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം മുഖ്യമന്ത്രി നടത്തിയത്. ജില്ലാ കമ്മിറ്റിയിലെ 46 അംഗങ്ങൾക്ക് പുറമെ 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരുവനന്തപുരം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News