കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ സഖ്യം; കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടോ എന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ്. തദ്ദേശസഭയില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കോഴിക്കോട് കോണ്‍ഗ്രസും ലീഗും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

Also read- വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

ജമാഅത്തെ ഇസ്ലാമിയുടെ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ജില്ലയില്‍ മത്സരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകയായ കാരശേരി പഞ്ചായത്ത് മെമ്പര്‍ ഇ ഷാഹിനയാണ് സ്ഥാനാര്‍ത്ഥി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ഷിയോലാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 24 -നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 26 -നും. ജില്ലയില്‍ കോണ്‍ഗ്രസിനും ലീഗിനും കോര്‍പറേഷന്‍ – ബ്ലോക്ക് – ജില്ല-ഗ്രാമ പഞ്ചായത്തുകളിലായി നൂറോളം ജനപ്രതിനിധികളുണ്ട്. എന്നിട്ടും സ്ഥാനാര്‍ത്ഥി ഇല്ലാത്തതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

Also read- കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമോ എന്ന് ഇരു കക്ഷികളും വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫ് നേതൃത്യം ധാരണയുണ്ടാക്കിയതിന്റെ ഭാഗമായാണ് കോഴിക്കോട് കോണ്‍ഗ്രസ് – ലീഗ് സ്ഥാനാര്‍ഥികളില്ലാത്തത്. കഴിഞ്ഞ പാര്‍ലമെന്റ്- നിയമസഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ രൂപം കൊണ്ടിരുന്ന യുഡിഎഫ് -ജമാഅത്തെ സഖ്യത്തിന്റെ തുടര്‍ച്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പിലും പ്രകടമാകുന്നത്. മതേതരത്വ വിശ്വാസികളായ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നുറപ്പാണ്. മത തീവ്രവാദ ശക്തികളുമായുള്ള ബന്ധത്തിനെതിരെ അവര്‍ പ്രതികരിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News