കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും, ഭരണഘടന സംരക്ഷിക്കും ; പ്രകടനപത്രിക പുറത്തിറക്കി സിപിഐഎം

സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര തത്വവും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.യു എ പി എ യും പിഎംഎൽഎ യും റദ്ദാക്കുമെന്നും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ALSO READ: ഡ്രൈവിംഗ് സീറ്റിൽ കുട്ടികൾ; മുന്നറിയിപ്പ് നൽകി എംവിഡി

സാർവത്രിക പൊതു ആരോഗ്യ പരിരക്ഷ.പെട്രോളിയത്തിൻ്റെ തീരുവകൾ അടിയന്തരമായി കുറയ്ക്കും.വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ.സബ്‌സിഡിയോടെ ധാന്യ വിതരണം പുനസ്ഥാപിക്കും.സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും.സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും.സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും.പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും എന്നിവയാണ് പ്രകടന പത്രിയിൽ പറയുന്ന പ്രധാന നിർദേശങ്ങൾ.

ALSO READ: ആലപ്പുഴയിലും പച്ച പതാക ഉയർത്തണ്ട എന്ന് ലീഗിന് കർശന നിർദേശം; അമർഷവുമായി നേതാക്കൾ

സിപിഐ എം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ

യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും

ജമ്മുകാശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തും

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും

സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും

പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും

സസ്ഥാങ്ങളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കും

മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമതി ഗവര്‍ണറെ തെരഞ്ഞെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News