സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ലോഗോ പ്രകാശനം നടത്തി. മധുരയിലെ തീക്കതിർ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മറ്റി അംഗം യു. വാസുകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങിനോടനുബന്ധിച്ച് പാർട്ടി കോൺഗ്രസ് സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു.
സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗത സംഘം ചെയർമാനും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. ബാലകൃഷ്ണൻ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
ALSO READ: നെയ്യാറ്റിൻകര ഗോപന്റെ മരണം; മരണകാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
സ്വാഗത സംഘം സെക്രട്ടറി സു വെങ്കിടേശൻ എംപി സ്വാഗതം പറഞ്ഞു. തമിഴ്നാട് മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയാണ് 24-ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. അതേസമയം, പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഐഎമ്മിൻ്റെ ജില്ലാ സമ്മേളനങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ നടന്നു വരുകയാണ്. ഫെബ്രുവരി മാസത്തോടെ കൊല്ലത്താണ് സിപിഐഎമ്മിൻ്റെ സംസ്ഥാന സമ്മേളനം നടക്കുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here