സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ പാർട്ടി അംഗം കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പാർട്ടി അംഗം കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ പനയിൽ ബ്രാഞ്ചിലെ എസ് വേണുഗോപാലാണ് (61) മരിച്ചത്.

ALSO READ : ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ് മലയാളി നഴ്സ് അന്തരിച്ചു ; സംഭവം സൗദിയിൽ

സമ്മേളനത്തിനിടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേണുഗോപാൽ. എന്നാൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വേണുഗോപാലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജലഗതാഗത വകുപ്പിലെ ലാസ്‌കറായിരുന്നു അന്തരിച്ച വേണുഗോപാൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News