ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാകുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണയുമായി കോട്ടയം ജില്ലാ സമ്മേളനം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായ പദ്ധതി, മധ്യതിരുവതാംകൂറിന്റെ വികസനത്തിനും വഴിയൊരുക്കുമെന്നും ജില്ലാ സമ്മേളനത്തില്‍ പ്രമേയം. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ അറിയുന്നതായും പ്രമേയത്തില്‍ പറയുന്നു.
മൂന്ന് ദിവസങ്ങളിലായി പാമ്പാടിയില്‍ നടക്കുന്ന സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പുരോഗമിക്കുകയാണ്. സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പൊതുചര്‍ച്ചയായിരുന്നു പ്രധാനം. ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയും മറുപടി നല്‍കും. നാളെയാണ് പുതിയ കമ്മിറ്റിയേയും, ജില്ലാ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക.
ALSO READ: ബത്തേരി ബാങ്ക് നിയമന അഴിമതി; വിജിലന്‍സ് അന്വേഷണമാരംഭിച്ചു
ശബരിമല വിമാനത്താവളത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സമ്മേളനത്തില്‍ പ്രമേയം പാസാക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് മധ്യ തിരുവതാംകൂറിന്റെ വികസനത്തിന് ഗതിവേഗം പകരും. കേരളത്തിന്റെ ടൂറിസം വളര്‍ച്ചക്കും ഗുണം ചെയ്യും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നതായി പ്രമേയത്തില്‍ വ്യക്തമാക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here