വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയില്‍ ഐ സി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സംഭവത്തില്‍ കെ പി സി സി നേതൃത്വത്തിനും പങ്കുണ്ടെന്നും പരാതികള്‍ അവഗണിക്കപ്പെട്ടുവെന്നും റഫീഖ് പറഞ്ഞു.
ഡി സി സി നേതാക്കള്‍ വന്‍ തോതില്‍ പണമിടപാട് നടത്തിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും റഫീഖ് പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്ക് പണം വാങ്ങി നല്‍കിയെന്ന് വിജയന്‍ കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവന്നിരുന്നു.
വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യല്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
Also Read : വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കും
കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളില്‍ സുല്‍ത്താന്‍ബത്തേരി പൊലീസാണ് അന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. അതേസമയം, വിഷയത്തില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം ബത്തേരി ഏരിയ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
ബത്തേരി അര്‍ബണ്‍ ബാങ്കില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 13 പേരില്‍ നിന്നായി കോണ്‍ഗ്രസ് നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്നും ഒടുവില്‍ എന്‍.എം. വിജയനെ നേതാക്കള്‍ ബലിയാടാക്കുക ആയിരുന്നു എന്നുമാണ് ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനേയും മകന്‍ ജിജേഷിനെയും മണിച്ചിറയിലെ വീട്ടില്‍ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കിയശേഷം വിജയന്‍ വിഷം കഴിക്കുകയായിരുന്നെന്നാണ് സ്ഥിരീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here