ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നില്‍പ്പാണ് ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏക സിവിൽ കോഡ്, മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് സി പി ഐ നേതാവ് ഇ കെ വിജയൻ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരായി വിശാല ഐക്യം ഉയർന്നു വരുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു.
കേരള രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ഒത്തുചേരലായി ഏക സിവിൽ കോഡിനെതിരായ ജനകീയ ദേശീയ സെമിനാർ മാറി. ജനസമൂഹത്തിൻ്റെ വിവിധ തലത്തിലുള്ളവർ സെമിനാറിൽ ഒത്തുചേർന്നു. ഏക സിവിൽകോഡ് നടപ്പാക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് സെമിനാറെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നിൽപ്പാണിതെന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ALSO READ: ഐക്യത്തോടെ പ്രതിരോധം; ഏക സിവില്‍ കോഡിനെതിരായി ജനകീയ ദേശീയ സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചു
മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഏക സിവിൽകോഡ് എന്ന് സി പി ഐ നേതാവ് ഇ കെ വിജയൻ എം എൽ എ പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരായി രാജ്യത്ത് വിശാല ഐക്യം ഉയർന്നു വരുന്നതായി കേരള കോൺഗ്രസ് എം പ്രസിഡൻ്റ് ജോസ് കെ മാണി എം പി പറഞ്ഞു. അതിൽ പ്രധാന ചുവട് വെപ്പാണ് സെമിനാറെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് എതിർക്കേണ്ടത് അനിവാര്യമാണെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. മത സൗഹാർദം തകർക്കാനുള്ള നീക്കമാണ് ഏകസിവിൽ കോഡ് എന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു.
എളമരം കരീം എം പി, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഐ എൻ എൽ നേതാവ് പ്രൊ. എ പി അബ്ദുൾ വഹാബ്, ജെഡിഎസ് നേതാവ് പി എം സഫറുള്ള എന്നിവരും സെമിനാറിൽ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here