സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ വ്യാജ വാർത്ത: മനോരമക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക്‌ അക്കൗണ്ട്‌ ആദായനികുതി വകുപ്പ്‌ മരവിപ്പിച്ചതുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകിയതിനെതിരെ മനോരമക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസാണ് വക്കീൽ നോട്ടീസയച്ചത്. മനോരമ മാനേജിങ്‌ എഡിറ്റർ ജേക്കബ്‌ മാത്യു, ചീഫ്‌ എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യു വർഗീസ്‌, എഡിറ്റർ ഫിലിപ്പ്‌ മാത്യു എന്നിവരെ എതിർകക്ഷികളാക്കിയാണ്‌ നോട്ടീസ്‌.

ALSO READ: എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല, എൽഡിഎഫിന് വലിയ വിജയമുണ്ടാകും : എ കെ ബാലൻ

ഏപ്രിൽ ആറ്‌ മുതൽ മെയ്‌ നാല്‌ വരെയുള്ള തിയതികളിൽ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെയാണ്‌ നിയമനടപടി. പാർട്ടിയുടെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയെ സംശയത്തിലാക്കുന്ന വാർത്തകളാണ്‌ പത്രം പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസിൽ പറയുന്നു. സിപിഐ എമ്മിന്റെ പാൻ നമ്പർ രേഖപ്പെടുത്തിയതിൽ ബാങ്കിന് സംഭവിച്ച പിശകാണ് ആദായനികുതി വകുപ്പ് നടപടിക്ക് കാരണമായത്.

ALSO READ: ‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News