സിപിഐഎം സെമിനാറിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് എ വിജയരാഘവൻ. മുസ്ലിം ലീഗിനെ കുറിച്ചുള്ള ഏത് ചോദ്യത്തിനും ഉത്തരം അവർ യുഡിഎഫിൽ അല്ലേ എന്നതാണെന്നും അതിനെക്കുറിച്ച് മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ല എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം.
ലീഗ് വിട്ടുനിന്നാലും മുസ്ലിം വിരുദ്ധമായ നിയമനിർമാണത്തെ പ്രതിരോധിക്കുക എന്നതാണ് സിപിഐഎം നിലപാട് എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. യുഡിഎഫിലെ ഘടകകക്ഷിയായി തന്നെയാണ് മുസ്ലിംലീഗിനെ സിപിഐഎം കാണുന്നത്. സെമിനാറിൽ ലീഗിന് പങ്കെടുക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യാം. മുസ്ലിംവിരുദ്ധതയെ ചെറുക്കാനായി സഹകരിക്കണമോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ALSO READ: കാട്ടാനയെ കൊന്ന സംഘത്തിൽ ആറ് പേർ എന്ന് മൊഴി, തോട്ടമുടമ ഗോവയിലേക്ക് മുങ്ങിയെന്ന് സൂചന
അതേസമയം, ഏകീകൃത സിവിൽ കോഡ് സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എല്ലാവരും പാർട്ടിയുടെ ഭാഗമാണെന്നും താനും ക്ഷണിക്കപ്പെട്ടിട്ടല്ല പരിപാടിയിൽ പങ്കെടുക്കുന്നത് അത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും പങ്കാളിത്തമല്ല ഉയർത്തുന്ന നിലപാടാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കോഴിക്കോട് ഇടതുപക്ഷത്തിന്റെ മുൻകൈയിൽ സംഘടിപ്പിക്കുന്ന സെമിനാർ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമായിരിക്കും, ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
ALSO READ:
സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ മാധ്യമങ്ങൾക്കെന്തിനാണ് വേവലാതിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ ചോദിച്ചു. ഇപിക്ക് ഒരു തരത്തിലുമുള്ള അസംതൃപ്തിയും ഇല്ലാ. സെമിനാറിന്റെ മഹിമ കെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ഇതുമായി ബന്ധപെട്ട നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എ കെ ബാലൻ പറയുകയുണ്ടായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here