സിപിഐ എം സംസ്ഥാന സമ്മേളനം; കൊല്ലത്ത് ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കം

CPIM Kozhikode

30 വർഷത്തിന് ശേഷം കൊല്ലം വേദിയാകുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണത്തിന്‌ ജില്ലയിൽ തുടക്കം. മുതിർന്ന നേതാക്കളുടെ വീടുകളിലും രക്തസാക്ഷി കുടുംബങ്ങളിലും വഞ്ചി നൽകി കേന്ദ്രകമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു.

Also read:എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

1964ലെ സിപിഐ എം രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാവും മുൻ മേയറുമായ എൻ പത്മലോചനന്റെ തങ്കശേരിയിലെ സീവ്യു വീട്ടിൽ നിന്നായിരുന്നു തുടക്കം. കെ എൻ ബാലഗോപാലിൽനിന്ന്‌ എൻ പത്മലോചനൻ വഞ്ചി ഏറ്റുവാങ്ങി. ഭാര്യ അഡ്വ. സുഷമ പത്മലോചനൻ ഒപ്പമുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം കൊല്ലത്തു നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ സ്വരൂപിക്കൽ പാർടിയുടെ ജനകീയ അംഗീകാരത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു.

സിപിഐ എമ്മിന്റെ ജനകീയ അംഗീകാരം തുറന്നുകാട്ടുന്നതാണ്‌ ഫണ്ട്‌ ശേഖരണത്തിലെ വഞ്ചിസ്ഥാപിക്കൽ മാതൃകയെന്ന്‌ എൻ പത്മലോചനൻ പറഞ്ഞു. ആദ്യഘട്ടമായി മുതിർന്ന നേതാക്കൾ, പാർടി അംഗങ്ങൾ എന്നിവരിൽനിന്ന്‌ ഫണ്ട്‌ സ്വരൂപിക്കും. വീടുകളിൽ സ്ഥാപിച്ച വഞ്ചികൾ മൂന്നുമാസത്തിനു ശേഷം അംഗങ്ങൾ പാർടിക്ക്‌ കൈമാറുമെന്ന്‌ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു.

Also read:പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റിഅംഗം ചിന്താ ജെറോം എന്നിവർ പങ്കെടുത്തു. സിപിഐ എം ജില്ലാകമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കെ തുളസീധരൻ, സിപിഐ എം മുൻ ജില്ലാകമ്മിറ്റിഅംഗവും എൻജിഒ യുണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി രാജേന്ദ്രൻ സിപിഐ എം മുൻ ഏരിയ സെക്രട്ടറിയും കെജിടിഎ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി സോമനാഥൻ 1983ൽ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി മുഹമ്മദ്‌ ഷെരീഫിന്റെ സഹോദരിയും സിപിഐ എം കന്റോൺമെന്റ്‌ നോർത്ത്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായ കമലത്ത്‌ബീവി, സിപിഐ എം മുൻ കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്റെ മകൾ ദിവ്യ എന്നിവരുടെ വസതികളിൽ എത്തി കെ.എൻ ബാലഗോപാൽ വഞ്ചി കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News