എം. ചന്ദ്രന്റെ നിര്യാണത്തില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തില്‍ സി പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു.

1946 ല്‍ ജൂലൈ 15 ന് ആനക്കരയിലാണ് സഖാവ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്ത് അദ്ദേഹം ഇടപെട്ടു. പാര്‍ടിയുടെ ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഉജ്ജ്വല സംഭാവനയാണ് അദ്ദേഹം നല്‍കിയത്.
1987 മുതല്‍ 1998 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ഈ ഘട്ടത്തില്‍ പാലക്കാട്ടെ പാര്‍ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ സംഭാവന അദ്ദേഹം നല്‍കുകയുണ്ടായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ എം.എല്‍.എയായിരുന്നു. ഈ ഘട്ടത്തില്‍ ജനകീയ പ്രശ്നങ്ങള്‍ നിയമസഭയിലെത്തിക്കുന്നതിന് സജീവമായ ഇടപെടലാണ് നടത്തിയത്. നിയമസഭയിലെ അക്കാലത്തെ ജനകീയ ശബ്ദങ്ങളിലൊന്നായിരുന്നു എം. ചന്ദ്രന്റേതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തിന്റെ സംഘടനാ ചുമതല ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ചത് സഖാവായിരുന്നു. പാര്‍ടി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുക എന്നത് സഖാവിന്റെ സവിശേഷതയായിരുന്നു. പാര്‍ടി നയങ്ങള്‍ കൃത്യമായി അതെ സമയം ജനങ്ങള്‍ക്കാകമാനം മനസ്സിലാകുന്ന വിധം അവതരിപ്പിക്കുന്നതിലും സവിശേഷമായ ശേഷി സഖാവ് പ്രകടിപ്പിച്ചിരുന്നു. പാര്‍ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്നും അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News