മന്ത്രി ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; കെഎസ്‌യുവിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിഷേധം

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെഎസ്‌യുക്കാരുടെ ശ്രമത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പ്രതിഷേധിച്ചു. മന്ത്രി സെക്രട്ടേറിയേറ്റ്‌ അനക്‌സിലെ തന്റെ ഓഫീസിന്‌ സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ്‌ കൈയ്യേറ്റ ശ്രമം ഉണ്ടായത്‌. ചില കെഎസ്‌യു പ്രവര്‍ത്തകരാണ്‌ മാധ്യമപ്രവർത്തകർക്കിടയിലൂടെ നുഴഞ്ഞുകയറി അത്‌ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്‌. കേരള വര്‍മ്മ കോളേജ്‌ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ തെറ്റായ രീതിയില്‍ മന്ത്രിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെക്കുറിച്ചായിരുന്നു മന്ത്രി സംസാരിച്ചത്.

ALSO READ: കോട്ടയത്ത് ഗുണ്ടാ നേതാവ് ബിജെപിയിൽ ചേർന്നു, അംഗത്വം നൽകിയത് സംസ്ഥാന ജനറൽ സെക്രട്ടറി

മന്ത്രിയുടെ സംസാരം അലങ്കോലപ്പെടുത്തുവാൻ മന്ത്രിക്കടുത്തേക്ക്‌ ഓടിയടുക്കുകയായിരുന്നു അവർ. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം ഇടപെടലുകൾ കെഎസ്‌യു പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌. ഒരു വനിത മന്ത്രിക്ക്‌ നേരെയാണ്‌ തുടര്‍ച്ചയായി ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ALSO READ: ശബരിമല മണ്ഡലകാലം; ‘അയ്യൻ’ മൊബൈൽ ആപ്പ് പ്രകാശനം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. എന്നാല്‍ മാധ്യമങ്ങളോടുള്ള സംസാരം തടസ്സപ്പെടുത്താനും അവിടെ അക്രമം സംഘടിപ്പിക്കാനുമാണ്‌ കെഎസ്‌യു ശ്രമിച്ചത്‌. കഴിഞ്ഞ കുറച്ച്‌ ദിവസമായി തലസ്ഥാനത്തുള്‍പ്പെടെ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കെഎസ്‌യു ശ്രമിക്കുകയാണ്‌. ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തിക്കൊണ്ട്‌ കെഎസ്‌യു നടത്തിവരുന്ന ഈ അക്രമ പ്രവര്‍ത്തനത്തെ അപലപിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News