ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം; എ സി മൊയ്തീനെതിരെയുള്ള ഇ ഡി പരിശോധനയിൽ പ്രതിഷേധവുമായി സി പി ഐ എം

എ സി മൊയ്തീന്‍ എം എല്‍ എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനു വേണ്ടിയുള്ള ഇ ഡി പരിശോധനയെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. മുന്‍ സഹകരണ വകുപ്പ്‌ മന്ത്രിയും, എം എല്‍ എയുമായ എ സി മൊയ്തീന്റെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം ഇ ഡി പരിശോധന നടന്നത്‌. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ സി മൊയ്തീനെ സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ തുടര്‍ച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ്‌ ഈ നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌.

also read:കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിനേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ്‌ അരങ്ങേറുന്നത്‌. വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. യു ഡി എഫ്‌ ആകട്ടെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. ഇത്‌ തിരിച്ചറിയാനാവണം.

also read:ചന്ദ്രയാൻ വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ: സ്‌പീക്കർ

എ സി മൊയ്തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേര്‍ന്ന്‌ സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News