‘പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

പാർട്ടിക്കെതിരെ നടത്തുന്ന കടന്നാക്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടിയെ സംബന്ധിച്ച് സഖാക്കൾക്കെതിരെ സ്വീകരിക്കുന്ന നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും, നുണപ്രചരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടിയിൽ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളും പാർട്ടി ശത്രുക്കളും നടത്തുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

ALSO READ: മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

‘ഏതെങ്കിലും തെറ്റിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടിക്ക് വിധേയരാകുന്ന വ്യക്തികൾക്ക് വീര പരിവേഷം നൽകി സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും കരിവാരിത്തേക്കാൻ മാധ്യമങ്ങളും പുറത്താക്കപ്പെട്ട ചിലരും ശ്രമിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെയുംഎളമരം കരീമിനെതിരെയും നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയും. പാർട്ടി നേതൃത്വത്തിനും സർക്കാരിനും എതിരെയും മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’, ജില്ലാ സെക്രട്ടറിയേറ്റ് നേതൃത്വം വ്യക്തമാക്കി.

ALSO READ: ‘ജോയിയുടെ മരണത്തിൻറെ പൂർണ ഉത്തരവാദിത്തം റെയിൽവേയ്ക്ക്’, കാര്യങ്ങളുടെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ല, സഹകരണ മനോഭാവമില്ലാത്ത നിലപാട്; മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News