തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്ന പ്രചരാണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയില്‍ സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ എഡിഎഫിന് പത്തും യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. വൈസ് പ്രസിഡന്റ് മരണപ്പെട്ടതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 9 വോട്ടുകള്‍ നിലനിര്‍ത്തിയപ്പോള്‍, എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ച് മൂന്ന് വോട്ടുകളാണ് നേടിയത്.
തിരുവനന്തപുരം നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴംഗങ്ങളും യുഡിഎഫിന് ആറും ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരംഗവുമാണുള്ളത്. സ്വതന്ത്രനായ വൈസ് പ്രസിഡന്റ് ഒരു കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് വോട്ടു ചെയ്തു. എസ്ഡിപിഐ പിന്തുണയില്ലെങ്കിലും അവിശ്വാസം പാസാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഒരാള്‍ വൈസ് പ്രസിഡന്റാവുകയും ചെയ്തുവെന്നും ഈ യോഗത്തില്‍ എസ്ഡിപിഐ അംഗം പങ്കെടുത്തിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: സഹകരണ ബാങ്കുകളിലെ സംഘങ്ങളിലെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍; പുത്തന്‍ നടപടി ഇങ്ങനെ!
പത്തനംതിട്ട മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു. അതേസമയ എസ്ഡിപിഐക്കാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പത്തനംതിട്ട കോട്ടാങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ ആവശ്യപ്പെടാതെ എല്‍ഡിഎഫിന് പിന്തുണ നല്‍കി. ഇക്കാരണത്താല്‍ രണ്ടുതവണ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മൂന്നാമത് തെരഞ്ഞെടുപ്പ് വന്ന അവസരത്തില്‍ വീണ്ടും രാജിവച്ചാല്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് തൃശൂര്‍ ആവണിശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ രാജിവയ്ക്കാതിരിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here