‘ആര്‍എസ്എസിന്റേത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎം

കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ് അമ്പാടിയെ കൊലപ്പെടുത്തിയതെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Also Read- ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന സംഭവം; 19കാരനായ ബന്ധു അറസ്റ്റില്‍

ആര്‍എസ്എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം കൊടുത്തത്. കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്‍എസ്എസ് ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്. പ്രകോപനങ്ങളില്‍ അകപ്പെട്ടുപോകാതെ ആര്‍എസ്എസ് അക്രമി സംഘങ്ങളെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും, പ്രതിരോധവും സംഘടിപ്പിച്ച് മുന്നോട്ടുപോകാനാവണം. ആര്‍എസ്എസ്-ബിജെപി സംഘം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Also Read- കര്‍ണാടകയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവം; 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News