‘സുധാകരന്റേത് തട്ടിപ്പ് കേസ്; ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട’: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ലെന്നും തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിയമപരമായി നേരിടുമെന്ന് പറയുന്നവര്‍ രാഷ്ട്രീയമായി നേരിടുമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, പേടിക്കാന്‍ മനസില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read- ഫ്രഞ്ച് പത്രത്തിന്‍റെ മുന്‍ പേജില്‍ മമ്മൂട്ടിയും ഭാര്യയും, ചിത്രം പങ്കുവെച്ച് പിഷാരടി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ ഉള്ളത് സിപിഐഎം നല്‍കിയ കേസല്ല. ഫേസ്ബുക്കില്‍ എഴുതിയത് ചര്‍ച്ച ചെയ്യാനാണ് ചിലരുടെ ശ്രമം. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ പറ്റില്ല. കള്ളപ്രചാരണങ്ങളെ മൈന്‍ഡ് ചെയ്യില്ല. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിവാരി തേയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കറിയാം. തെറ്റായ നിലപാടിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ പാര്‍ട്ടി ക്ഷീണിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read- വിക്രമിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News