ഒ വി നാരായണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ ഒ വി നാരായണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു.

Also Read: വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്

കർഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും പരിഹാരം കാണാനും എക്കാലവും അദ്ദേഹം പരിശ്രമിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കുമ്പോൾ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കാൻ നേതൃപരമായ പങ്കാണ്‌ അദ്ദേഹം വഹിച്ചത്‌. ജനങ്ങൾക്കിടയിൽ വിനയാന്വീതനായി പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകനെയാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമായത്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

Also Read: ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News