സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെയായിരിക്കും എൽഡിഎഫ് ജയിക്കുന്നതെന്നും പാലക്കാടും ആവേശകരമായ മത്സരമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാലക്കാട് ഡോ. പി. സരിൻ മികച്ച വിജയമായിരിക്കും നേടുക. ഇവിടെ കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ട് പോലും ബിജെപിക്കും കോൺഗ്രസ്സിനും കിട്ടില്ലെന്നും കോൺഗ്രസ്സിന് രാഷ്ടീയം ഇല്ലാത്തതിനാലാണ് ജാതി ചർച്ചയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

രാഷ്ട്രീയബോധമുള്ളവരാണ് ചേലക്കരയിലെ വോട്ടർമാർ. ലോക്സഭ പരാജയത്തിൽ നിന്നും എൽ ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഉള്ളതെന്നും  ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ മാസ്റ്റർ സീപ്ലെയിൻ പദ്ധതി കേരളത്തിൻ്റെ വളർച്ചയുടെ ഭാഗമാണെന്നും പറഞ്ഞു.

News Summary- CPIM state secretary M.V. Govindan Master said that the by-elections in the state will mark the beginning of a change in the course of Kerala politics.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News