സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസ് രാഷ്ട്രീയ പകപോക്കലല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്‌ട്രീയ പകപോക്കലുമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പ്രതികരിച്ചു.

Also Read: ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പുറത്തുകൊണ്ടുവരണം. ആർഷോ നൽകിയ പരാതിയും മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച സംഭവത്തിൽ വിദ്യക്കെതിരായ കേസും വ്യത്യസ്‌തമാണ്. രണ്ടു കേസും പൊലീസ് വേണ്ടവിധം കൈകാര്യ  ചെയ്യും.

വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐ എം അല്ല. സോളാർ കേസിലെ സി ദിവാകരന്റെ പരാമർശം സിപിഐ തന്നെ തള്ളിയതാണ്. സോളാർ കമീഷനെ നിയമിച്ചത് യുഡിഎഫാണ്. സോളാറിൽ എന്തുസംഭവിച്ചുവെന്നത് ജനങ്ങൾക്കറിയാം. ഇതിൽ സിപിഐഎമ്മിനെ പഴിചാരാൻ നോക്കേണ്ട. കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് പരിഹരിക്കാൻ അവർക്കൊരിക്കലും കഴിയില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read: പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറലായി ‘ക്രൈസ്റ്റ് ദി റിഡീമര്‍’ ശില്പത്തിന്റെ ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News