ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായ കാര്യങ്ങൾ വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. നിയമപരമായല്ലാത്ത എല്ലാം നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
Also read:ശശി തരൂരിന് കൂക്കുവിളി; പ്രവർത്തകർ തരൂരിനെതിരെ ഷാൾ വലിച്ചെറിഞ്ഞു; പ്രതിഷേധം ബാലരാമപുരത്ത്
14 ജില്ലയിലെിയും സംസ്ഥാന കമ്മിറ്റിയിലെയും കണക്ക് കൊടുത്തതാണ്. വിഷയത്തിൽ നിയമപരമായ നിലപാട് പാർട്ടി സ്വീകരിക്കും അതിൽ സംശയം വേണ്ട എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ നിയമാനനുസൃതമാണെന്നും എല്ലാ ഇടപാടുകളും സുതാര്യമാണെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here