യാക്കോബായ സഭാധ്യക്ഷൻ്റെ വിയോഗം, നഷ്ടമായത് സമൂഹത്തിൻ്റെ കൂടി ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ചയാളെ; എം വി ഗോവിന്ദൻ മാസ്റ്റർ

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. ജീവിതം കൊണ്ടും ആശയം കൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വത്തെയായിരുന്നു ബാവയുടെ നിര്യാണത്തോടെ യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ നഷ്ടമായതെന്ന് ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു.

എം.വി. ഗോവിന്ദൻ മാസ്റ്ററുടെ അനുശോചനക്കുറിപ്പ് പൂർണരൂപത്തിൽ:

യാക്കോബായ സഭയുടെയും സമൂഹത്തിൻ്റെയാകെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ്‌ യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച്‌ ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്കീസ്‌ സെൻ്ററടക്കം നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്‌. ധ്യാന കേന്ദ്രങ്ങൾ, മിഷൻ സെൻ്ററുകൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവയെല്ലാം ബാവയുടെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്‌.

ALSO READ: ‘എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തികൂടെ’; പാലക്കാട് തന്റെ പേരുയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് കെ മുരളീധരന്‍

ജീവിതം കൊണ്ടും ആശയം കൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വമായിരുന്നു ബാവയുടെ നിര്യാണത്തോടെ യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ നഷ്ടമായത്. സഭയുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്രമരഹിതമായ പ്രവർത്തനങ്ങളാണ്‌ തൻ്റെ പൗരോഹിത്യ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയത്‌. പ്രതികൂല സാഹചര്യങ്ങളെ ആത്മസമർപ്പണത്തോടെ സധൈര്യം നേരിടാൻ അദ്ദേഹത്തിന്‌ സാധിച്ചു. സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുമായി ആഴത്തിലുള്ള സൗഹൃദം പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യാക്കോബായ സഭയ്‌ക്ക്‌ നികത്താനാകാത്ത വിടവാണുണ്ടായിരിക്കുന്നത്‌. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News