ശക്തമായ സാമൂഹ്യകാഴ്ചപ്പാടുണ്ടായിരുന്ന എം.ടി.വാസുദേവൻ നായര്‍ക്കെതിരെ ന്യൂനപക്ഷ-ഭൂരിപക്ഷ മതരാഷ്ട്ര വാദികള്‍ ഒരു പോലെ രംഗത്ത് വരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റര്‍. എം.ടി.യുടെ അക്ഷരങ്ങള്‍ക്കെതിരെ മതരാഷ്ട്രവാദികള്‍ പറയുന്നതില്‍ അത്ഭുതമില്ലെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. കേളുവേട്ടൻ പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ എം.ടി. ഒരു രാഷ്ട്രീയ വായന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തിലൂടേയും പ്രസംഗത്തിലൂടേയും ഫാസിസത്തിനെതെ ശക്തമായ പ്രചാര വേല നടത്തിയ സാംസ്ക്കാരിക പ്രവര്‍ത്തകനാണ് എം.ടി.വാസുദേവൻ നായര്‍. എതിരഭിപ്രായത്തിന്‍റെ പേരില്‍ എഴുത്തുകാരേയും സാംസ്ക്കാരിക പ്രവര്‍ത്തകരേയും ഇല്ലാതാക്കുന്ന സമയത്ത് ശക്തമായ പ്രതിരോധം ഉയര്‍ത്തിയ വ്യക്തിയാണ് എം.ടി. ശക്തമായ സാമൂഹ്യകാഴ്ചപ്പാടുണ്ടായിരുന്ന എം.ടി.വാസുദേവൻ നായര്‍ക്കെതിരെ ന്യൂനപക്ഷ-ഭൂരിപക്ഷ മതരാഷ്ട്ര വാദികള്‍ ഒരു പോലെ രംഗത്ത് വരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.
ALSO READ; വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കള്‍ പ്രതികള്‍, ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ
എം.ടി.യുടെ രചനയില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളുണ്ടായി. ചാതുര്‍വര്‍ണ്യത്തിന്‍റെ ലോകം എത്രത്തോളം സ്ത്രീ വിരുദ്ധമാണ് എന്ന് എം.ടി.രണ്ടാമൂഴത്തിലൂടെ കാണിച്ചു തന്നു.വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാണെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി.ഐ.എം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റര്‍, കെ.പി.രാമനുണ്ണി, ഡോ.ഖദീജ മുംതാസ് എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here