ബിജെപി മതരാഷ്ട്രത്തിനായുള്ള നീക്കം നടത്തുന്നു, സോഷ്യലിസത്തെ ഭരണഘടനയിൽ നിന്നും മാറ്റാൻ ശ്രമിച്ചത് ഇതിൻ്റെ ഭാഗം; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

ബിജെപി മതരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള നീക്കം നടത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സോഷ്യലിസത്തെ ഭരണഘടനയിൽ നിന്ന് മാറ്റാൻ ചിലർ ശ്രമിച്ചത് അതിൻ്റെ ഭാഗമായാണെന്നും എന്നാൽ, സുപ്രീംകോടതി ഇത് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കരിമണ്ണൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യലിസത്തിന് വേണ്ടി ശക്തമായി നിൽക്കാൻ കഴിയണം. മതരാഷ്ട്രത്തെ എതിർത്തതിനാണ് അവർ ഗാന്ധിജിയെ കൊന്നത്. ഗാന്ധിജിയെ നിശബ്ദനാക്കേണ്ടിവരും എന്ന് പ്രസംഗിച്ചത് ഗോൾവാൽക്കറാണ്.

ALSO READ: ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഈ പ്രസംഗം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവർ ഗാന്ധിജിയെ കൊല്ലുകയും ചെയ്തു. ഭരണഘടനയിൽ പുരോഗമനപരമായ മാറ്റം വരണം എന്നതാണ് സിപിഐഎമ്മിൻ്റെ നിലപാട്. എന്നാൽ മനു സ്മൃതിയിൽ കേന്ദ്രീകരിച്ച മാറ്റം വരണം എന്നാണ് ആർഎസ്എസിൻ്റെ നിലപാട്.

ചാതുർവർണ്യമാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നത്. സവർണതയ്ക്ക് മേധാവിത്വം കിട്ടുന്ന ഭരണഘടന വേണം എന്ന് പറയുന്നതു തന്നെ അശ്ലീലമാണ്. അതേസമയം, കേരളം പട്ടിണിയില്ലാത്ത സംസ്ഥാനമായി മാറി. അതിദരിദ്രർ ഇല്ലാത്ത നാടായി കേരളം ഒരു വർഷത്തിനുള്ളിൽ മാറുമെന്നും അടുത്ത നവംബറോടെ അത് യാഥാർഥ്യമാകുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News