സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു

cpim

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തൃശൂരിൽ ചേർന്നു. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആക്കം വർദ്ധിപ്പിക്കാനും ബൂത്തു തല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനിച്ചു. മണ്ഡലങ്ങളിൽ ചുമതലയുള്ള പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾ ഇനിയുള്ള സമയങ്ങളിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്നാണ് നിർദേശം.

ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഉയർത്തുന്നതിനു വേണ്ട ചിട്ടയായ പ്രവർത്തനങ്ങളുമായി ചുമതലയുള്ളവർ മുന്നോട്ടു പോകാനും സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. തൃശൂരിലേത് ഉൾപ്പെടെ മറ്റ് സംഘടനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

ALSO READ; “ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ല”: മുഖ്യമന്ത്രി

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ  മുഖ്യമന്ത്രി പിണറായി വിജയൻ, എ വിജയരാഘവൻ, എം.എ. ബേബി എന്നിവർ തൃശ്ശൂർ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News