പി വി അൻവർ നിലപാട് തിരുത്തണം; പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്: സിപിഐഎം

CPIM

പി വി അൻവർ നിലപാട് തിരുത്തണമെന്ന് സിപിഐഎം. പരിശോധിക്കേണ്ട കാര്യങ്ങൾ പാർട്ടിയുടെ പരിഗണനയിലാണെന്നും അത്തരം കാര്യങ്ങളിലെ തുടർ ആരോപണങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രെട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌.

Also Read: ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌.

Also Read: അന്ന സെബാസ്റ്റ്യന്മാർ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്; ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും: എ എ റഹിം എംപി

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല. പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News