പ്രതിഷേധങ്ങളെ ഭയം: സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്

സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്.’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന പരിപാടി നടക്കുന്നതിനെതിരെയാണ് നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പ്രവേശിപ്പിക്കുന്നില്ല. സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറി.

കനത്ത പൊലീസ് സന്നാഹം സുര്‍ജിത് ഭവന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. സെമിനാറും പൊലീസ് നടപടിയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി വാര്‍ത്താസംഘത്തെ പൊലീസ് തടഞ്ഞു.

ALSO READ: 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം; ഓണം പ്രമാണിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

ക‍ഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ‘വീ 20’ സെമിനാര്‍  നടത്താന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്.  മേധാ പട്ക്കർ അടക്കമുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു. സെമിനാര്‍ മുൻ‌കൂർ അനുമതി തേടിയില്ല എന്ന് ആരോപിച്ചാണ് പൊലീസ് നടപടി.

ALSO READ: പിതാവിന്‍റെ പ്രായത്തെ വരെ മോശമാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ക‍ഴിയുന്നില്ല, അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജെയ്‌കിൻ്റെ സഹോദരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News