‘ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല, അതുകൊണ്ടാണ് റീ കണക്ഷന് ഉത്തരവിട്ടത്’: സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി

കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്‌. ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല. സർക്കാർ അത് അംഗീകരിക്കുന്നില്ല. മുന്നണിയും അത് അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് റീ കണക്ഷന് സർക്കാർ ഉത്തരവിട്ടതെന്നും വി കെ വിനോദ്‌ പറഞ്ഞു.

ALSO READ: ഐഎഎസ് തലപ്പത്ത് മാറ്റം; പിബി നൂഹ് സപ്ലൈകോ സിഎംഡി

അതുകൊണ്ടാണ് റീ കണക്ഷന് സർക്കാർ ഉത്തരവിട്ടത്. സർക്കാർ തീരുമാനമാണ് റീ കണക്ട് ചെയ്യണം എന്നുള്ളത്. ഒരാൾ അക്രമം നടത്തിയത് കൊണ്ട് അവരുടെ കണക്ഷൻ ഡിസ്കണക്ട് ചെയ്തത് അംഗീകരിക്കില്ല. കെഎസ്ഇബി വിഷയത്തിൽ എൽഡിഎഫ് തിരുവമ്പാടിയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: എഡിറ്റ് ചെയ്യാൻ ഇനി വേറെ ആപ്പ് ഒന്നും വേണ്ട..! അറിയാം വാട്ട്സാപ്പിന്റെ പുതിയ കിടുക്കൻ ഫീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News