സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർന്നതോടെയാണ് മൂന്നുദിവസം നീണ്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്. വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള ദീപശിഖ റാലിയും കൊടിമരവും സമ്മേളന വേദിയിൽ എത്തിച്ചു. 23ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Also read: വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ഒന്നാംഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

19 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പതാക കൊടിമരം ദീപശിഖ ജാഥകളാണ് സംഗമ വേദിയായ വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിയത്. ശേഷം പതാക ഉയർന്നതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി.

Also read: കൊല്ലത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലേ‌റയാറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു

മൂന്നുദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ 439 പേരാണ് പങ്കെടുക്കുക. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ശേഷം റിപ്പോർട്ടിന്മേലുള്ള ചർച്ച നടക്കും. പൊതു ചർച്ചയ്ക്ക് മറുപടി നൽകി പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം 23ന് വിഴിഞ്ഞം സീതാറാം യെച്ചൂരി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News