മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

കോൺഗ്രസ് തുടർന്നു വരുന്ന ബിജെപി അനുകൂല നയങ്ങളുടെ പ്രതിഫലനമാണ് മുല്ലശ്ശേരി ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്. 2020 ൽ ഇതേ വാർഡിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 361 വോട്ട് ലഭിച്ചിരുന്നു ഇത്തവണ വോട്ട് 246 ആയി ഇടിഞ്ഞു.115 വോട്ട് കുറഞ്ഞത് ബിജെപിയിലേക്ക് ആണ് പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ALSO READ: ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണോ ഗൂഗിള്‍?

ബിജെപിയുടെ വോട്ട് വർദ്ധിക്കുകയും അവർ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുന്നു എന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ALSO READ: വിവാഹവാഗ്‌ദാനം നല്‍കി 13 വർഷം പീഡനം; അടുത്ത ബന്ധുവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News