കേന്ദ്ര സർക്കാർ ഏജൻസികളുടെ അധികാര മുഷ്കിന് മുന്നിൽ മുട്ടുമടക്കില്ല; സിപിഐഎം തൃശൂർ ജില്ലാ സെകട്ടറിയേറ്റ്

കേന്ദ്ര സർക്കാർ ഏജൻസികളുടെ അധികാര മുഷ്കിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഐ എം തൃശൂർ ജില്ലാ സെകട്ടറിയേറ്റ്. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് നടപടി പ്രതിഷേധാർഹമാണ്. നിയമാനുസൃതമല്ലാത്ത രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. മറ്റൊരു വിഷയത്തിൽ ഇ ഡി വിളിപ്പിച്ചിട്ട് ആദായ നികുതി ഉദ്യോഗസ്ഥർ അവിടെ എത്തി ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്ത നടപടി അസാധാരണമാണ്. മുൻകൂർ നോട്ടീസില്ലാതെ ഇങ്ങിനെ ചെയ്യുന്നത് മുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണ്.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

തൃശൂർ എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണ്. പാർട്ടിയുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും സമർപ്പിച്ചിട്ടുള്ളതാണ്. ഇത് നിഗൂഢ അക്കൗണ്ടാണ് എന്നത്‌ കള്ള പ്രചാരമാണ്. മുൻകൂർ നോട്ടീസ് നൽകാതെയും വിശദീകരണം ആവശ്യപ്പെടാതെയും അക്കൗണ്ട് മരവിപ്പിച്ചത്‌ രാഷ്ടീയ ദുഷ്ടലാക്കാണ്.

Also Read: കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദളിത് നേതാവിന് ക്രൂരമർദ്ദനം

കേന്ദ്ര ഭരണാധികാരികളുടെ അമിതാധികാര വാഴ്ചയെ പിന്തുണയ്ക്കുന്ന സമീപനമാണ് തൃശൂരിലെ കോൺഗ്രസ് നേതൃത്തിന്‌. കേന്ദ്ര ഏജൻസികളുടെ ഏജന്റെന്ന നിലയിലാണ് എഐസിസി അംഗം അനിൽ അക്കര പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് തിങ്കൾ വൈകീട്ട്‌ ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും ജില്ലാ സെകട്ടറിയേറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News