കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനായി സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അന്വേഷണ ഏജന്‍സിയുടേതായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. കരുവന്നൂരില്‍ ക്രമക്കേടുകള്‍ നടത്തിയതിന് പാര്‍ട്ടി പുറത്താക്കിയ രണ്ടുപേരെ മാപ്പുസാക്ഷികള്‍ ആക്കിയാണ് കേന്ദ്ര ഏജന്‍സി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ലോണ്‍ നല്‍കുന്നതിന് ഒരു സഹകരണ ബാങ്കിലും സിപിഐഎം തീരുമാനമെടുത്തു നല്‍കാറില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ ആണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഇതു മാത്രമാണ് കരുവന്നൂര്‍ ബാങ്കിലും ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി ഫണ്ടിന്റെ കാര്യത്തിലും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കേന്ദ്ര ഏജന്‍സിയുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
കേന്ദ്ര ഭരണകക്ഷിയെ വെള്ളപൂശാന്‍ ഉള്ള ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. തെറ്റായ പ്രചരണങ്ങള്‍ തുടര്‍ച്ചയായി നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല എന്നും ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here