ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. സിപിഐയും ഒറ്റയ്ക്ക് മത്സരിക്കും.

ALSO READ: കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ വോക്ക് – ഇന്‍ ഓവനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

മഹാരാഷ്ട്രയില്‍ ശിവസേനക്കും എന്‍സിപിക്കും വഴങ്ങി കോണ്‍ഗ്രസ്. 85 സീറ്റുകള്‍ വീതം മൂന്നു പാര്‍ട്ടികളും മത്സരിക്കും. മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്ക് ബാക്കിയുള്ള സീറ്റുകള്‍ വീതിച്ചു നല്‍കും.

ALSO READ: വിരാട് കോഹ്‌ലിയോട് വലിയൊരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോ?, രോഹിത്തിനോട് ചോദിച്ച് യുവതി; ചിരിച്ചു കൊണ്ട് മറുപടി പറ‍ഞ്ഞ് ഹിറ്റ്മാൻ: വൈറലായി വീഡിയോ

നൂറിലധികം സീറ്റുകള്‍ വേണമെന്ന പിടിവാശിയിലായിരുന്നു കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് ഇപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡില്‍ 21 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News