തെലങ്കാനയില്‍ 17 സീറ്റുകളില്‍ സിപിഐഎം മത്സരിക്കും

തെലങ്കാനയില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. 17 സീറ്റുകളില്‍ സിപിഐഎം മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. 17 സീറ്റുകളില്‍  ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

ALSO READ: ‘സൂപ്പര്‍ സിറാജ്’ ശ്രീലങ്കയെ മുട്ടുകുത്തിച്ചു; വാങ്കടെയില്‍ ഇന്ത്യയുടെ തേരോട്ടം

കോണ്‍ഗ്രസിനോട് രണ്ടു മണ്ഡലങ്ങള്‍ സിപിഐഎം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഹൈദരാബാദ് സിറ്റി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഇത് സിപിഐഎം അംഗീകരിക്കാത്തതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

ALSO READ: മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; പുതിയ വിജ്ഞാപനം ഇറക്കി

തെലങ്കാനയില്‍ ബിആര്‍എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇടതു പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതോടെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here