അതുല്യ ബിജുവിന്റെ സ്വപ്നങ്ങൾക്ക് കൈപിടിക്കാൻ സിപിഐഎം

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണങ്ങൾ നേടി രാജ്യത്തിന് അഭിമാനമായ ഇടുക്കി രാമക്കൽമേട് സ്വദേശിനി അതുല്യ ബിജുവിന്റെ സ്വപ്നങ്ങൾക്ക് സിപിഐഎം കൈപിടിക്കും. താരത്തെ ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ചിലവ് സിപിഐഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റി വഹിക്കും.ഖസാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ പണമില്ലാത്തതിനാൽ ചാമ്പ്യൻഷിപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു അതുല്യയും കുടുംബവും.

Also Read: നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണ,വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല; കെബി ഗണേഷ്‌കുമാർ

കരുണാപുരം കുരുവിക്കാനം സ്വദേശിനിയായ അതുല്യ ബിജുവിന്റെ മുമ്പിലുള്ളത് ഇനി ഖസാക്കിസ്ഥാനിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പാണ്.

ഇത്തവണ കേരളത്തിൻറെ 167 അംഗ ടീമിനൊപ്പം ജൂൺ 4, 5 തീയതികളിൽ ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ പങ്കെടുത്തു 55 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് ഇനത്തിൽ രണ്ട് ഗോൾഡ് മെഡൽ നേടി നാടിൻറെ അഭിമാനമായി. അടുത്ത ലക്ഷ്യം ഖസാക്കിസ്ഥാനിൽ വെച്ച് നടക്കുന്ന ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പാണ്. പക്ഷേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഭാരിച്ച ചിലവ് താങ്ങുവാൻ ഈ നിർധന കുടുംബത്തിന് സാധിക്കുമായിരുന്നില്ല. ഇതോടുകൂടി ആ സ്വപ്നം വിഷമത്തോടെ കൂടിയാണെങ്കിലും ഉപേക്ഷിക്കുവാൻ ഒരുങ്ങുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സിപിഐഎം നേതൃത്വം അറിഞ്ഞത്. ഇതിനെ തുടർന്ന് സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി വിസി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം താരത്തിന്റെ വീട്ടിലെത്തി എല്ലാ ചെലവുകളും പാർട്ടി വഹിക്കുമെന്ന് അറിയിച്ചു.

പാർട്ടി സഹായിക്കും എന്ന് അറിഞ്ഞതോടെ കൂടുതൽ ഊർജ്ജത്തോടെ പരിശീലനത്തിലാണ് താരം. അതുല്യയുടെ മികച്ച നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ഒരു നാടും നാട്ടുകാരും.

Also Read: പ്രളയ ബാധിത കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News