സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആവേശത്തോടെ തുടരുന്നു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചുള്ള പൊതു ചര്‍ച്ച ഇന്നും തുടരുകയാണ്. നാളെ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്ത് സമ്മേളനം പിരിയും. നാളെ വിഴിഞ്ഞത്ത് റെഡ് വോളണ്ടിയര്‍ പരേഡും പ്രകടനവും നടക്കും. സമാപന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തലസ്ഥാന ജില്ലയിലെ പാര്‍ട്ടിയുടെ സംഘടനാ കരുത്തും പ്രവര്‍ത്തന പാഠവും തെളിയിക്കുന്നതാണ് കോവളത്ത് ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ നടക്കുന്ന
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. പാര്‍ട്ടി സെക്രട്ടറി വി ജോയ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള പൊതു ചര്‍ച്ച തുടരുകയാണ്. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിമര്‍ശനവും സ്വയം വിമര്‍ശനവുമായ ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി വി ജോയ് മറുപടി നല്‍കും.
Read Also: കരുതലും കൈത്താങ്ങും; 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് കൊച്ചി താലൂക്ക് അദാലത്തിൽ പരിഹാരം
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം വന്‍നിര നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here