ഐസി ബാലകൃഷ്‌ണനും കെപിസിസി നേതൃത്വത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് സിപിഐഎം

wayanad treasurer suicide

വയനാട്‌ ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കും കെപിസിസി നേതൃത്വത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന്‌ സിപിഐഎം വയനാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എംഎൽഎ രാജിവയ്‌ക്കണമെന്നും സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു.

ആത്മഹത്യയിൽ കെപിസിസിക്ക്‌ ഉത്തരവാദിത്വമുണ്ട്‌. ഒന്നരക്കോടിയോളം രൂപ ഉദ്യോഗാർഥികളിൽനിന്ന്‌ നേതാക്കൾ വാങ്ങിയതായി പരാതികൊടുത്തിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ്‌ വിജയൻ ജീവനൊടുക്കിയത്.

ALSO READ; അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല, പുരോഗതി അറിയണമെങ്കിൽ 24 മണിക്കൂർ നേരം കാത്തിരിക്കണം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കോൺഗ്രസിന്റെ വികൃതമുഖമാണ്‌ ഇവിടെ തെളിയുന്നത്‌. വിഷയത്തിൽ സിപിഐ എം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ റഫീഖ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം മരണത്തിൽ സമഗ്ര അന്വേഷണവും ആരോപണവിധേയനായ എംഎൽഎ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടും 10 മണിക്ക് സി പി ഐ എം നേതൃത്വത്തി ൽ ഐസി ബാലകൃഷ്ണ ൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഐഎം നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News