സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലെ പി എ മുഹമ്മദ് നഗറില്‍ ആവേശോജ്ജ്വല തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ട ശേഷമുള്ള ജില്ലാ സമ്മേളനമാണ് ബത്തേരിയില്‍ നടക്കുന്നത്.
സമ്മേളന നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഉഷാകുമാരി പതാക ഉയര്‍ത്തി. എ എന്‍ പ്രഭാകരന്‍ രക്തസാക്ഷി പ്രമേയവും പി കെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുന്‍കാല നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഞായറാഴ്ച പൊതുചര്‍ച്ച നടക്കും. വിവിധ ഏരിയാ കമ്മിറ്റികള്‍ക്ക് വേണ്ടി പ്രതിനിധികള്‍ സംസാരിക്കും. 217 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
മൃഗീയ സ്വഭാവമുള്ള സംഘപരിവാര്‍ ഭരണം മറികടക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പോളിറ്റ് ബ്യൂറോ അംഗം
എ വിജയരാഘവന്‍ പറഞ്ഞു. ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റിലെത്താതിരിക്കാന്‍ അപ്രസക്ത വിഷയങ്ങള്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസഹായം നല്‍കണമെന്ന് ആദ്യദിനം സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭമുയര്‍ത്താന്‍ സമ്മേളനം അഭ്യര്‍ഥിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എളമരം കരീം, പി കെ ശ്രീമതി, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി പി രാമകൃഷ്ണന്‍, പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here