സിപിഐഎം വയനാട് ജില്ലാ സമ്മേളനം 21 മുതൽ 23വരെ. ബത്തേരിയിൽ കൊടിമര, പതാക ജാഥകൾ നാളെ നടക്കും. സമ്മേളനം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ 21ന് രാവിലെ ഉദ്‌ഘാടനം ചെയ്യും.
823 ബ്രാഞ്ച് സമ്മേളനങ്ങളും 66 ലോക്കൽ സമ്മേളനങ്ങളും എട്ട് ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് വയനാട്ടിലെ സിപിഐ എം കടക്കുന്നത്. ജില്ലാ കമ്മിറ്റി രൂപീകരിച്ച് 50 വർഷം പൂർത്തിയായശേഷമുള്ള സമ്മേളനം കൂടിയാണിത്.
Also Read: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര
പ്രതിനിധി സമ്മേളനം എടത്തറ ഓഡിറ്റോറിയത്തിലെ പി എ മുഹമ്മദ് നഗറിലും പൊതുസമ്മേളനം സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗർ നഗരസഭാ സ്‌റ്റേഡിയത്തിലും നടക്കും.സമ്മേളനത്തിന്റെ പതാകജാഥ മേപ്പാടിയിൽ പി എ മുഹമ്മദിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നും കൊടിമരജാഥ പുൽപ്പള്ളിയിൽ പി കെ മാധവന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നും പ്രയാണം നടത്തും. വൈകിട്ട് ഇരുജാഥകളും കോട്ടക്കുന്നിൽ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തി കൊടി ഉയർത്തും.
11,678 പാർടി അംഗങ്ങളെയും ലക്ഷക്കണക്കിന് പ്രവർത്തകരെയും പ്രതിനിധീകരിച്ച് 217പേർ സമ്മേളനത്തിൽ പങ്കെടുക്കും.സമാപന ദിവസമായ തിങ്കൾ വൈകിട്ട് പൊതുസമ്മേളനത്തിൽ എ വിജയരാഘവൻ, എളമരം കരീം, ഇ പി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും.ചുവപ്പ്‌സേനാ മാർച്ചും കാൽ ലക്ഷംപേർ അണിരക്കുന്ന ബഹുജന പ്രകടനവും ഇതോടനുബന്ധിച്ചുണ്ടാവും.
ജില്ലയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും. ജില്ലയുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളും തീരുമാനങ്ങളും സമ്മേളനം കൈകൊള്ളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here