സി പി ഐ എം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും. കൊടിമര പതാക ജാഥകൾ രണ്ട് മണിക്ക് ആരംഭിച്ച് വൈകീട്ട് കോട്ടക്കുന്നിൽ സംഗമിക്കും. പിന്നീട് പൊതുസമ്മേളന വേദിയായ നഗരസഭാ സ്റ്റേഡിയത്തിലെ സീതാറാം യെച്ചൂരി കൊടിയേരി ബാലകൃഷ്ണൻ നഗറിലേക്ക് പ്രകടനമായെത്തി കൊടിയുയർത്തും. നാളെ രാവിലെ എടത്തറ ഓഡിറ്റോറിയത്തിൽ പി എ മുഹമ്മദ് നഗറിൽ പ്രതിനിധി സമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 217 പ്രതിനിധികൾ പങ്കെടുക്കും.
മധുരയിൽ നടക്കുന്ന 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി 21, 22, 23 തീയതികളിൽ ബത്തേരിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തിൽ സീതാറാം യെച്ചൂരി–കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പൊതുസമ്മേളനം നടക്കുക. 823 ബ്രാഞ്ചുകളും 11,678 പാർടി അംഗങ്ങളും പതിനായിരക്കണക്കിന് പ്രവർത്തകരും പങ്കെടുക്കും.
also read: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും
പാർടിയുടെ സമുന്നത നേതാവായിരുന്ന മുൻ ജില്ലാ സെക്രട്ടറി പി എ മുഹമ്മദിന്റെ കുടുംബാംഗങ്ങളിൽ നിന്ന് പതാക ഏറ്റുവാങ്ങും. മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥാ ക്യാപ്‌റ്റൻ എ എൻ പ്രഭാകരന് പതാക കൈമാറി ജാഥ ഉദ്‌ഘാടനം ചെയ്യും. കൽപ്പറ്റ, മുട്ടിൽ, മീനങ്ങാടി, കൃഷ്‌ണഗിരി, ബീനാച്ചി വഴി പതാക കോട്ടകുന്നിലെത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here