സി എച്ച് ആർ വിഷയത്തിൽ സിപിഐഎം ഇന്ന് സായാഹ്ന ധർണ്ണ സംഘടിപ്പിക്കും

CPIM

സി എച്ച് ആർ വിഷയത്തിൽ ഇന്ന് ഇടുക്കിയിൽ സിപിഐഎം ധർണ്ണ സംഘടിപ്പിക്കും. ഇടുക്കിയിൽ 11 കേന്ദ്രങ്ങളിലാണ് സിപിഐഎം സായാഹ്ന ധർണ്ണ സംഘടിപ്പിക്കുക. സി എച്ച് ആർ വനഭൂമിയോ റവന്യൂ ഭൂമിയോ എന്ന തർക്കത്തിന് കാരണക്കാർ കോൺഗ്രസ് സർക്കാരുകളാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.

Also read: മുണ്ടൂരിൽ സ്കൂൾ ബസ് ലോറിക്ക് പുറകിൽ ഇടിച്ച അപകടം; ഒരാൾക്ക് പരിക്ക്

2002 ൽ കേസ് ഉണ്ടായപ്പോൾ മുതൽ അന്നത്തെ കോൺഗ്രസ് സർക്കാരുകൾ സ്വീകരിച്ച നിലപാടുകൾ വിഷയത്തെ സങ്കീർണമാക്കി. പല കപട പരിസ്ഥിതിവാദ സംഘടനകളുടെയും പിന്നിൽ കോൺഗ്രസാണ് എന്നും മാറി മാറി വന്ന കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ വരുത്തിയ വിനാശം മറക്കാൻ എംപി ഡീൻ കുര്യാക്കോസ് തെറ്റിദ്ധാരണ പരത്തുന്നു എന്നും സി പി ഐ എം പറഞ്ഞു. അതേസമയം എൽഡിഎഫ് സർക്കാരിന്റെ നിലപാട് സി എച്ച് ആർ റവന്യൂ ഭൂമിയാണ് എന്നാണ്.
CPIM will organize evening dharna today on CHR issue in Idukki


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News